പത്രികസമര്‍പ്പണം ഇന്നുകൂടി

08:45am 29/04/2016
download
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികസമര്‍പ്പണം വെള്ളിയാഴ്ച പൂര്‍ത്തിയാകും. ഉച്ചക്കുശേഷം മൂന്ന് മണിവരെയാണ് പത്രിക സ്വീകരിക്കുക. സാധാരണ അപരന്മാരും വിമതരും പ്രത്യക്ഷപ്പെടുന്നത് അവസാനദിനത്തിലെ അവസാന മണിക്കൂറുകളിലാണ്. വ്യാഴാഴ്ച 14 ജില്ലകളിലായി 283 പത്രികകള്‍ കൂടി ലഭിച്ചു. ഇതോടെ മൊത്തം പത്രികകളുടെ എണ്ണം 912 ആയി. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. മേയ് രണ്ടുവരെ പത്രിക പിന്‍വലിക്കാം. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞശേഷം സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.
കൂടുതല്‍ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 128 എണ്ണം. കുറവ് പത്തനംതിട്ടയിലും23. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു അടക്കം പ്രമുഖര്‍ വെള്ളിയാഴ്ച പത്രിക നല്‍കും. ഇടതുസ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും നേരത്തേതന്നെ പത്രിക നല്‍കിയിരുന്നു.