പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നവസാനിക്കും; ഇനി പ്രചരണചൂട്‌

10:50am 2/5/2016
download (1)
തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന്‌ വൈകിട്ട്‌ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചിത്രം ഇന്ന്‌ വ്യക്‌തമാകും. മൂന്ന്‌ മണിയോടെ പത്രിക പിന്‍ വലിക്കാനുള്ള അവസരം അവസാനിക്കും. തെരഞ്ഞെടുപ്പ്‌ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ഡോ: നസീം സെയ്‌ദ് തലസ്‌ഥാനത്തെത്തിയിട്ടുണ്ട്‌.
തെരഞ്ഞെടുപ്പ്‌ സുരക്ഷ ഒരുക്കാനായി കേന്ദ്രസേനയുടെ സംഘവും എത്തിത്തുടങ്ങിയിട്ടുണ്ട്‌. കൊച്ചിയിലും തിരുവനന്തപുരത്തുമാണ്‌ എത്തിയിട്ടുള്ളത്‌. കൊല്‍ക്കത്തയില്‍ നിന്നും 335 അംഗ സംഘമാണ്‌ കൊച്ചിയില്‍ എത്തിയിട്ടുള്ളത്‌. തിരുവനന്തപുരത്ത്‌ 600 പേര്‍ വരുന്ന സംഘം വിമാനത്തിലും എത്തി.
മിക്കയിടത്തും മുന്നണികള്‍ നേരിടുന്ന പ്രധാന പ്രശ്‌നം അപരന്മാരുടെ ആക്രമണമാണ്‌. വിമതരിലേക്കും അപരന്മാരിലേക്കും ഉണ്ടായേക്കാവുന്ന വോട്ട്‌ ചോര്‍ച്ച പരിഹരിക്കാന്‍ മുന്നണികള്‍ ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. അപരന്മാരേയും വിമതന്മാരേയും തെരഞ്ഞെടുപ്പില്‍ നിന്നും പിന്തിരിപ്പിക്കാനും പത്രിക പിന്‍വലിപ്പിക്കാനുമുള്ള ശ്രമങ്ങളാണ്‌ പ്രധാനമായും നടക്കുന്നത്‌.