പദ്മശ്രീ ആര്‍.കെ കൃഷ്ണകുമാറും, ശ്രീ. പി. വിജയന്‍ ഐ.പി.എസും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

09:30am 8/6/2016
Newsimg1_38973735
ഹൂസ്റ്റണ്‍: ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റ്റനില്‍ വച്ച് നടത്തപ്പെടുന്ന ദേശീയ ശ്രീനാരായണ കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ പ്രൊഫഷണല്‍ മീറ്റിലും സെമിനാറിലും പദ്മശ്രീ ആര്‍.കെ. കൃഷ്ണ കുമാറും, ശ്രീ. പി വിജയന്‍ ഐപിഎസ്സും പങ്കെടുക്കുന്നു.

ടാറ്റാ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, ടാറ്റാ കോഫീസ് , ടാറ്റാ ഇന്‍റര്‍നാഷനല്‍സ് തുടങ്ങി നിരവധി ടാറ്റാ സ്ഥാപനങ്ങളുടെ മേധാവിയായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീ ആര്‍.കെ. കൃഷ്കുമാര്‍ അന്തര്‍ദേശീയ തലത്തില്‍ പ്രസസ്തനായ മാനേജ്‌മെന്റ് വിദഗ്ധനും, സര്‍. രത്തന്‍ ടാറ്റായുടെ പ്രിയ സുഹൃത്തുമാണ്. ശ്രീ കൃഷ്ണ കുമാറിന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തിനുള്ള ആദര സൂചകമായി ഭാരത സര്‍ക്കാര്‍ 2009 -ല്‍ ഇദ്ദേഹത്തിനു പദ്മശ്രീ പുരസ്കാരം നല്കുകയുണ്ടായി. വടക്കേ അമേരിക്കയിലുള്ള യുവ സംരഭകര്‍ക്കും, പ്രോഫഷണലുകള്‍ക്കും ശ്രീ കൃഷ്ണകുമാറിനോട് നേരിട്ട് സംവദിക്കാനുള്ള ഒരവസരമായി മാറുകയാണ് ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‍.

ശ്രീ കൃഷ്ണകുമാറിനെ പോലെയുള്ള മറ്റൊരു വിശിഷ്ട സാന്നിധ്യമാണ് ശ്രീ പി. വിജയന്‍ ഐ.പി.എസ്. സിഎന്‍എന്‍ ­ -ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്കാര ജേതാവായ കര്‍മ്മധീരനായ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍ വളരെ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് സധൈര്യം പട പൊരുതി സ്വപ്രയത്‌നം കൊണ്ട് ജീവിത വിജയത്തിന്റെ പടവുകള്‍ കയറിയ മഹദ് വ്യക്തിത്വമാണ്. സംസ്ഥാന ഇന്റലിജന്‍സ് ഡിഐജിയായി പ്രവര്‍ത്തനം അനുഷ്ഠിക്കുന്ന ശ്രീ. വിജയന്‍ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ക്കുടമയാണ്.

പ്രമുഖ ശ്രീനാരയണീയനും, വ്യവസായ പ്രമുഖനും ആയ ശ്രീ. വി.കെ മുഹമ്മദ്­ പ്രൊഫഷണല്‍ സെമിനാറില്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതായിരിക്കും. ഭിലായ്­ ശ്രീ നാരായണീയ ധര്‍മ്മ സമാജം പ്രസിഡന്റും, ഗുരുദേവ തത്വങ്ങള്‍ ജാതി മത ഭേദമന്യേ ലോകം മുഴുവന്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിട്ടുള്ള ഈ മഹദ് വ്യക്ത്വിത്വം ഒരു മുന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും നിരവധി പുരസ്കാരങ്ങള്‍ക്കും ഉടമയാണ്.

ദേശീയ പ്രവാസി സമ്മാന്‍ പുരസ്കാര ജേതാവായ ഡോ. എം അനിരുദ്ധന്‍ ആണ് ഈ പ്രൊഫഷനല്‍ മീറ്റിന്റെ മുഖ്യ ഉപദേശകനും മറ്റൊരു മഹദ് സാന്നിധ്യവും. വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന ഫുഡ് സയന്‍റ്റിസ്റ്റും ,വ്യവസായ പ്രമുഖനും സംരഭകനും ആയ ഡോ. അനിരുദ്ധന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതായിരിക്കും.

പുതിയ തൊഴില്‍ സംരഭകര്‍, ഉദ്യോഗാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കായി, ഹെല്‍ത്ത് കെയര്‍, കരിയര്‍ കോച്ചിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധ രുടെ കൗണ്‍സലിംഗ്, ക്യൂ ആന്‍ഡ് എ തുടങ്ങിയ സേവനങ്ങളും ഈ പ്രൊഫഷനല്‍ മീറ്റീന്റെ പ്രത്യേകളായിരിക്കും.

ശ്രീ. സുജി വാസവന്‍ (ഡാളസ് 972­ 999 ­1374) ജനറല്‍ കണ്‍വീനര്‍ ആയ പ്രൊഫെഷണല്‍ കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും, ഇതില്‍ പങ്കെടുക്കാനും ബന്ധപ്പെടുക­: സര്‍വശ്രീ. സുതന്‍ പാലക്കല്‍ (ന്യൂയോര്‍ക്ക് 347 993 4943) ഡോ. ഹരി പീതാംബരന്‍ (ലോസ്ആഞ്ചലസ്­ 480 452 9047) ശ്രി. ശ്രീനിവാസന്‍ ശ്രീധരന്‍ (ഫിലാഡല്‍ഫിയ ­ 610 574 9004), ഡോ. വിജിലി ബാഹുലെയന്‍ (വാഷിംഗ്ടണ്‍ ഡി.സി ­240 688 ­0933), ജയശ്രീ അനിരുദ്ധന്‍ (ഹൂസ്റ്റണ്‍ ­281 573 7949), ദീപക് കൈതക്കപ്പുഴ (ഡാളസ് ­972­793­2151), ഷിയാസ് വിവേക് (ഹൂസ്റ്റണ്‍ ­713 969 9681) അനൂപ് രവീന്ദ്രനാഥ് (ചിക്കാഗോ 847 873 5026).