പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷം ഡിസംബര്‍ 31നു

11:48 am 22/12/2106

– ജോര്‍ജ്ജ് ഓലിക്കല്‍
Newsimg1_91509862
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സരാഘോഷം ഡിസംബര്‍ 31 ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan East Chinese Restaurant (744 Redlion Road, Philadelphia, PA 19115) ല്‍, വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടുന്നു.

പമ്പ പ്രസിഡന്റ് സുധ കര്‍ത്തയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ 2017ലെ നേതൃത്വത്തെ പരിചയപ്പെടുത്തും. പമ്പയുടെ അംഗങ്ങളും അഭ്യുദയകാംഷികളും പങ്കെടുക്കന്ന സാംസ്ക്കാരിക സമേളനവും പമ്പ ആര്‍ട്‌സ് അണിയിച്ചെരുക്കുന്ന വിവിധ കലാപരിപാടികള്‍ക്കും ശേഷം വിഭവ സമൃദ്ധമായ സദ്യയോടെ പുതുവത്‌സരത്തെ വരവേല്‍ക്കുന്നു. കലാപരിപാടികള്‍ക്ക് പ്രസാദ് ബേബിയും, സുമോദ് നെല്ലിക്കാലയും നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുധ കര്‍ത്ത(പ്രസിഡന്റ്), 267 575 7333 അലക്‌സ് തോമസ് 215 850 5268, പ്രസാദ് ബേബി, 215 629 6375 സുമോദ് നെല്ലിക്കാല 267 322 8527, ജോണ്‍ പണിക്കര്‍, 215 605 5109, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365, മോഡി ജേക്കബ്, 215 873 4365, ഫീലിപ്പോസ് ചെറിയാന്‍ 215 605 7310, രാജന്‍ സാമുവല്‍ 215 435 1015.