പമ്പയുടെ നേതൃത്വത്തില്‍ വൈറ്റ് ഹൗസ് ടൂര്‍ നവംബര്‍ 12-ന്

07:13 am 12/11/2016

– സുധാ കര്‍ത്താ
Newsimg1_50751975
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 12-ന് വൈറ്റ് ഹൗസിലേക്ക് ടൂര്‍ നടത്തുന്നു. നിരവധി പ്രവാസികള്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രമായ വൈറ്റ് ഹൗസ് ഇതിനോടകം സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മലയാളി സംഘടന ഇന്ത്യന്‍ പ്രവാസികളെ ഒരുമിച്ച് വൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് വേദിയൊരുക്കുന്നത്.

ഫിലാഡല്‍ഫിയ മലയാളി സമൂഹ നേതൃനിരയില്‍ ശക്തമായ സാന്നിധ്യമായ പമ്പ, ഇതിനോടകം നിരവധി നൂതന ആശയങ്ങള്‍ നടപ്പില്‍വരുത്തിയിട്ടുണ്ട്. ആരോഗ്യം, സാഹിത്യം, സാംസ്കാരികം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തുക, ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് വിസാ ക്യാമ്പ് നടത്തുക, അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പമ്പ ഫിലാഡല്‍ഫിയയില്‍ എന്നും സജീവം.

വൈറ്റ് ഹൗസ് ടൂറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ജോര്‍ജ് ഓലിക്കല്‍ (215 873 4365), അലക്‌സ് തോമസ് (215 850 5268), മോഡി ജേക്കബ് (215 667 0801), പ്രസാദ് ബേബി (215 629 6375), സുമോദ് നെല്ലിക്കാല (267 322 8527).