പയ്യന്നൂരിലെ രാഷ്ട്രീയകൊലപാതകം: 10 പേര്‍ കസ്റ്റഡിയില്‍

03:00pm 14/7/2016
download (5)
കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പുങ്കുള്ളതായും ഇവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയതായും സൂചനയുണ്ട്.

പ്രതികള്‍ക്കായി പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക റെയ്ഡ് തുടരുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കെതിരേ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അക്രമസംഭവങ്ങളില്‍ നൂറോളം പേര്‍ക്കെതിരേയാണു കേസെടുത്തിരിക്കുന്നത്.

രണ്ടു കൊലപാതകങ്ങളിലെ പ്രതികളെ കണെ്ടത്താന്‍ കാലിക്കടവ് മുതല്‍ രാമന്തളി കക്കമ്പാറ വരെയുള്ള പ്രദേശങ്ങളില്‍ ഇന്നു പുലര്‍ച്ചെയും റെയ്ഡ് നടത്തി. പോലീസ് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. റെയ്ഡില്‍ നിരവധി വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമസംഭവങ്ങളില്‍ 16 വീടുകള്‍, മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍, ബസുള്‍പ്പെടെ പതിനെട്ട് വാഹനങ്ങള്‍ എന്നിവ നശിപ്പിക്കപ്പെട്ടിരുന്നു.

കുന്നരുവില്‍ കൊല്ലപ്പെട്ട ധനരാജന്റെ ഭാര്യ സജിനിയില്‍ നിന്ന് പയ്യന്നൂര്‍ സിഐ വി.രമേശനും അന്നൂരിലെ കൊല്ലപ്പെട്ട ബിജെപി-ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ ഭാര്യ രജനിയില്‍ നിന്ന് ശ്രീകണ്ഠാപുരം സിഐ സി.എ. റഹീമും മൊഴിയെടുത്തു. ആന്റി ക്രൈം ഡിറ്റാച്ചമെന്റ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലാണ് കൊപാതക കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നത്.