പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാർക്ക് നേരെ

02:38 PM 21/09/2016

തലശ്ശേരി: പയ്യന്നൂരിൽ യൂത്ത് കോൺഗ്രസുകാരും കോൺഗ്രസുകാരും തമ്മിൽ ഏറ്റുമുട്ടി. പയ്യന്നൂർ ടൗൺ കോ ഒാപറേറ്റീവ് ബാങ്കിന് മുന്നിലാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. കോ ഒാപറേറ്റീവ് ബാങ്ക് നിയമനത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരത്തിനെത്തിയത്. ബാങ്കിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്ത യൂത്ത് കോൺഗ്രസുകാർക്കെതിരെ കോൺഗ്രസുകാർ രംഗത്ത് വന്നത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു. തുടർന്ന് പെലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ബാങ്ക് ജീവനക്കാരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാത്രിയിലും ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ബുധനാഴ്ചത്തെ സംഭവം.