4.45 PM 15-04-2016
പരവൂര്‍ ദുരന്തത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ലഭിക്കുന്നില്ലെന്ന് പരാതി. ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടവര്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കും സഹായധനം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ജി.എസ് ജയലാല്‍ എം.എല്‍.എ പരവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പരിക്കേറ്റവരില്‍ ചിലരും എംഎല്‍എയ്ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു.
എന്നാല്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സഹായധനം ലഭിക്കുന്നതില്‍ കാലതാമസം വന്നിട്ടുണ്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നടന്നതിന് പിറ്റേദിവസം തന്നെ 20 കോടി രൂപ പരിക്കേറ്റവര്‍ക്ക് സഹായമായി നല്കാന് സര്‍ക്കാര്‍ അനുവദിച്ചു. 10 കോടി രൂപ കൊല്ലം കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ പണം കൈമാറാന്‍ പറ്റുമോ. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ സര്‍ക്കാര്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തതാണ്. ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ട്. വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.