പരവൂര്‍ വെടിക്കെട്ട് ദുരന്തം: കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ ജാമ്യാപേക്ഷ മാറ്റി

12:15pm 19/4/2016

download
കൊച്ചി: പരവൂര്‍ വെടിക്കട്ടിലെ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 29ലേക്ക് മാറ്റി.ജാമ്യം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. വെടിക്കെട്ടപകടത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് അപേക്ഷയില്‍ കൃഷ്ണകുട്ടി പറഞ്ഞിരിക്കുന്നത്.
സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മറ്റൊരു കരാറുകാരന്‍ സുരേന്ദ്രനാണ്.സുരേന്ദ്രന്റെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നും അപേക്ഷയില്‍ പറയുന്നു. പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നാലും അ!ഞ്ചും പ്രതികളാണ് കൃഷ്ണന്‍ കുട്ടിയും ഭാര്യ അനാര്‍ക്കലിയും.സംഭവത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്.