പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്ഷേത്രം ഭാരവാഹികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

11:29am AM 05/05/2016
download (6)

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അന്വേഷണ സംഘം പരവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ മന$പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. 10 ഭാരവാഹികള്‍, വെടിക്കെട്ട് കരാറുകാര്‍, തൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെ 44 പേരാണ് ഇതുവരെ അറസ്റ്റിലായത്.
പ്രോസിക്യൂഷനുമായി ചര്‍ച്ച നടത്തിയശേഷമാണ് നരഹത്യയില്‍നിന്ന് കൊലക്കുറ്റത്തിലേക്ക് കേസ് മാറ്റിയത്. അതേസമയം ഏതൊക്കെ പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തുക എന്നതില്‍ വ്യക്തത വരാനുണ്ട്. ഏപ്രില്‍ പത്തിനുണ്ടായ അപകടത്തില്‍ 108 പേരാണ് മരിച്ചത്.