പരസ്പരം വിവാഹിതരായ അമ്മയും മകളും അറസ്റ്റില്‍ –

09:25 am 9/9/2016

പി. പി. ചെറിയാന്‍

Newsimg1_45590930
ഡങ്കണ്‍(ഒക്കലഹോമ): പരസ്പരം വിവാഹിതരായ അമ്മയയും മകളും ഒക്കലഹോമയില്‍ അറസ്റ്റിലായി. സ്വവര്‍ഗ വിവാഹത്തിന് അമേരിക്കയില്‍ നിയമസാധ്യത നല്കിയിട്ടുണ്ടെങ്കിലും അമ്മ മകളെ വിവാഹം കഴിക്കുന്നതിനുളള അനുമതിയില്ല എന്നാണ് അറസ്റ്റ് ചൂണ്ടിക്കാണിക്കുന്നത്.

പാട്രീഷാ സ്പാന്‍(43), മിസ്റ്റി സ്വാന്‍(25) എന്നിവരാണ് കൊറമാച്ചി കൗണ്ടി കോര്‍ട്ടിലെ രേഖകളനുസരിച്ച് വിവാഹിതരായിരിക്കുന്നത്. 2016 മാര്‍ച്ചിലായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും വിശദമായ അന്വേഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 7 നാണ് ഇവരെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് അറിയിക്കുന്നത്.

മിസ്റ്റിക്ക് ജന്മം നല്‍കിയത് പാട്രീഷയാണെന്നാണ് ആശുപത്രി റിക്കാര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മിസ്റ്റിയും സഹോദരനും അമ്മൂമയുടെ സംരക്ഷണത്തിലായിരുന്നുവെന്നും രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇരുവരും ഒത്തുചേര്‍ന്നതെന്നും പാട്രീഷ പറഞ്ഞു. പരസ്പരം വിവാഹം കഴിച്ചതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. ജനനസര്‍ട്ടിഫിക്കറ്റില്‍ മിസ്റ്റിയുടെ പേര് പൂര്‍ണ്ണമല്ലാത്തതിനാല്‍ വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് പാട്രീഷ പറയുന്നു.

ഒക്കലഹോമ ഹൂമന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് നിയമ വിരുദ്ധ വിവാഹ ജീവിതം നയിച്ചിരുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചത്. അറസ്റ്റിലായ അമ്മയേയും മകളേയും സ്റ്റീഫന്‍സ് കൗണ്ടി ജയിലിലടച്ചതായി ഡിറ്റക്റ്റീവ് അറിയിച്ചു.

കോടതി രേഖകള്‍ അനുസരിച്ചു പാട്രീഷ 2008ല്‍ സ്വന്തം മകനെ വിവാഹം കഴിച്ചതായും 2010ല്‍ വിവാഹത്തിന്റെ സാധുത നഷ്ടപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്.