പരിശീലനത്തിനിടെ ഓസീസ് ഫുട്ബോള്‍ താരം ഇടിമിന്നലേറ്റു മരിച്ചു

04:28pm 3/5/2016
download (2)

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഫുട്ബോള്‍ താരം പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ വച്ചു ഇടിമിന്നലേറ്റു മരിച്ചു. ഓസ്ട്രേലിയന്‍ ക്ലബ് മെലാഗാ യുണൈറ്റഡിന്റെ രണ്ടാം നമ്പര്‍ ഗോള്‍കീപ്പര്‍ സ്റ്റെഫാന്‍ പെട്രോവസ്‌കിയാണ് മരിച്ചത്.
ക്ലബ് അംഗങ്ങള്‍ക്കൊപ്പം മലേഷ്യയില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ഗോള്‍പോസ്റ്റിനരികെ നില്‍ക്കെ പതിനെട്ടുകാരനായ സ്റ്റെഫാന് മിന്നലേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട താരം മൂന്നാഴ്ചയായി ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലായിരുന്ന സ്റ്റെഫാന്‍ ഇന്നലെ മരണത്തിന് കീഴടങ്ങി. സ്റ്റെഫാനൊപ്പം മിന്നലേറ്റ മറ്റൊരു താരം ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.