പരിശുദ്ധ കാതോലിക്ക ബാവായ്ക്ക് ന്യൂയോര്‍ക്കില്‍ സ്വീകരണം­ ആഗസ്റ്റ് 27 ന്

12:20 pm 16/8/2016

വര്‍ഗീസ് പോത്താനിക്കാട്
Newsimg1_47830827
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവായ്ക്ക് ഫ്‌ലോറല്‍ പാര്‍ക്കിലെ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് സ്വീകരണം നല്‍കന്നു. ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 7:45 ന് ഫ്‌ലോറല്‍ പാര്‍ക്കിലെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എത്തിച്ചേരുന്ന കാതോലിക്ക ബാവായ്ക്കും, ഭദ്രാസന മെത്രാപോലീത്ത സക്കറിയ മാര്‍ നിക്കോളാവോസ്, നിരണം ഭദ്രാസനാധിപന്‍ Dr. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മറ്റ് സഭാ നേതാക്കളേയും സമുചിതമായി വരവേല്‍ക്കും. പരിശുദ്ധ ബാവായെ സ്വീകരിക്കുന്നതിനായി മുത്തുക്കുടകളും, കത്തിച്ച മെഴുകുതിരികളും, കാതോലിക്കേറ്റ് പതാകകളുമേന്തി വൈദികരും, ഭക്തജനങ്ങളും ചെറിലെയ് നിലെ ബ്രയന്‍റ് അവന്യൂവില്‍ സമ്മേളിക്കുകയും അവിടെനിന്ന് പരിശുദ്ധ ബാവായെയും സംഘത്തെയും ആനയിച്ചു വിശുദ്ധ ദേവാലയത്തിലേക്ക് സ്വീകരിക്കുകയും ചെയ്യും. ഈ സ്വീകരണ പരിപാടിയില്‍ സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 7:30 മണിയോടെ എത്തിച്ചേരണമെന്നു ഭാരവാഹികള്‍ അറിയിക്കുന്നു .

രാവിലെ 8 മണിക്ക് പരിശുദ്ധ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും, മറ്റു മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും പ്രഭാത നമസ്കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും അര്‍പ്പിക്കപ്പെടും. വിശുദ്ധ കുര്‍ബാനന്തരം അപ്പോസ്‌തോലിക വാഴ്‌വിന് ശേഷം 11 മണിക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന തലത്തിലുള്ള പൊതുസമ്മേളനം ഭദ്രാസന മെത്രാപോലീത്ത സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ നേതൃത്വത്തില്‍ ആരംഭിക്കും. യോഗത്തില്‍ പരിശുദ്ധ കാതോലിക്ക ബാവാ സഭയുടെ സമകാലീക വികസന പദ്ധതികളെക്കുറിച്ചും ആത്മീയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കും. തദവസരത്തില്‍ ഭദ്രാസനത്തിലെ െ്രെട സ്‌റ്റേറ്റ് ഏരിയയില്‍ നിന്നുള്ള പള്ളികളിലെ കാതോലിക്കാദിന ധനശേഖരം പരിശുദ്ധ ബാവാ തിരുമേനി ഏറ്റുവാങ്ങുന്നതുമാണ്. 12 മണിയോടെ സമ്മേളനം സമാപിക്കുന്നതും, തുടര്‍ന്ന് ഉച്ചഭക്ഷണത്തോടെ പരിപാടികള്‍ പര്യവസാനിക്കുന്നതുമായിരിക്കും.

പരിശുദ്ധ ബാവാതിരുമേനിയുടെ വരവേല്‍പ്പിനും മറ്റു പരിപാടികള്‍ ക്രമപ്പെടുത്തുന്നതിനുമായി വര്‍ഗീസ് പോത്താനിക്കാട്, ജോസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വിവിധ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും പങ്കെടുക്കുമെന്നത് പരിഗണിച്ചു പള്ളി പരിസരത്ത് വലിയ ടെന്റ് ക്രമീകരിച്ചിട്ടുണ്ട്. മഹത്തായ ഈ പരിപാടികളില്‍ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Vicar: Gregory Varghese
Very. Rev. Dr. Samuel cor Episcopa
Conveners:
Varghese Pothanicad (917-488-2590)
Jose Thomas(631-241-5285)
Secretary: Mathew Mathen(516-724-3304)
Joint Secretary:Moncy Varghes(516-974-1951)

Trustees:
John Thomas(516-236-8509)
Thomas Chacko:(516-770-1643)