പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്്‌ടോബര്‍ 1,2 തീയതികളില്‍

09:11 am 27/9/2016
Newsimg1_9944237

ചിക്കാഗോ: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ്സ് ബാവാ തിരുമനസ്സിലെ 331-ാം ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 2016 ഒക്്‌ടോബര്‍ 1, 2 തീയതികളില്‍ (ശനി, ഞായര്‍) പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.

ഈ വര്‍ഷത്തെ പെരുന്നാളിനൊടനുബന്ധിച്ച് വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെ ഉപവാസ വിശുദ്ധ ഗ്രന്ഥ പാരായണവും തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടാകും.

ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി: കുര്‍ബ്ബാനയും ഉണ്ടായിരിക്കും. വി: കുര്‍ബ്ബാനമധ്യേ പരിശുദ്ധ ബാവായോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ഥനയും പെരുന്നാള്‍ ഏറ്റുകഴിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക സമര്‍പ്പണ പ്രാര്‍ഥനയും ഉണ്ടായിരിക്കും. പരിശുദ്ധ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിലും വിശുദ്ധ ഗ്രന്ഥ പാരായണത്തിലും വിശ്വാസികളേവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ വികാരി സക്കറിയ കോറെപ്പിസ്‌കോപ്പ തേലപ്പിള്ളില്‍ കര്‍ത്്യനാമത്തില്‍ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.