പറവൂര്‍ മണ്ഡലത്തില്‍ പതിനെട്ട് വോട്ടുകള്‍ കാണാനില്ല

12.25 AM 18-05-2016
EC-releases-election-schedule
പറവൂര്‍ മണ്ഡലത്തില്‍ രണ്ട് ബൂത്തുകളിലായി പതിനെട്ട് വോട്ടുകള്‍ കാണാനില്ല. പോള്‍ ചെയ്ത വോട്ടുകള്‍ വോട്ടിംഗ് മെഷ്യനില്‍ കുറവ് കാണിച്ചതിനെ തുടര്‍ന്ന് റീ പോളിംഗ് വേണമെന്ന് ആവശ്യമുയര്‍ന്നു. വടക്കേക്കര പഞ്ചായത്തിലെ കുഞ്ഞിത്തൈ എസ്.എന്‍ എല്‍.പി സ്‌കൂളിലെ ഇരുപത്തൊന്നാം ബൂത്തിലാണ് പോള്‍ ചെയ്ത വോട്ടുകളില്‍ ഒമ്പത് വോട്ടിന്റെ കുറവ് മെഷ്യനില്‍ കണ്ടെത്തിയത്. പോളിംഗ് കഴിഞ്ഞപ്പോള്‍ തന്നെ ഇത് ശ്രദ്ധയില്‍ പെട്ട ബൂത്ത് ഏജെന്റുമാര്‍ ഈ വത്യാസം രേഖപ്പെടുത്തിയാണ് ഒപ്പിട്ടു നല്‍കിയത്. ചേന്ദമംഗലം പഞ്ചായത്തിലെ അറുപത്തഞ്ചാം ബൂത്തായ കോട്ടയില്‍ കോവിലകം സെന്റ് മേരീസ് എല്‍.പി സ്‌കൂളിലും ഒമ്പത് വോട്ടുകളുടെ വത്യാസം കണ്ടെത്തി. ഈ കുറവ് ചൂണ്ടിക്കാട്ടി എല്‍.ഡി.എഫ് നിയോജകമണ്ഡലം ചീഫ് എജന്റ് കെ.എം ദിനകരന്‍ റീ പോളിംഗ് ആവശ്യപ്പെട്ട് വരണാധികാരിക്ക് പരാതിനല്‍കി.എന്നാല്‍ റീ പോളിംഗ് ആവശ്യമില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്.