03:25pm 2/6/2016
മലയാളസിനിമയ്‌ക്ക് ഇപ്പോള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഹാസ്യ താരമാണ് സൗബിന്‍. സൗബിന്‍ ഷാഹിര്‍ സംവിധായകനാകുന്ന ചിത്രം പറവയുടെ ഷുട്ടിങ്ങ് തുടങ്ങി. ചിത്രത്തിന്റെ കഥയും സൗബിനാണ് എഴുതിയിരിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവിക്ല ബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
പറവയില്‍ പുതുമുഖങ്ങളാവും പ്രധാന വേഷത്തില്‍ എത്തുക.
സൗബിനൊപ്പം മുനീര്‍ അലിയും നിസാം ബഷീറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമല്‍ നീരദിന്‍റെയും അന്‍വര്‍ റഷീദിന്‍റെയും സംയുക്‌ത സംരംഭമായ എ ആന്റ് എ റിലീസാണ് പറവയുടെ വിതരണം. പ്രവീണ്‍ ഭാസ്‌കറിന്‍റേതാണ് എഡിറ്റിംഗ്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്‍റെ ബാനറില്‍ നേരത്തെ പുറത്തിറങ്ങിയ പ്രേമവും, ബാംഗ്ലൂര്‍ ഡേയ്‌സും മലയാള സിനിമ കണ്ട വന്‌പന്‍ ഹിറ്റുകളായിരുന്നു.