പവര്‍പാണ്ടിയില്‍ ധനുഷ് അഭിനയിക്കും!

04:56 pm 25/9/2016
images (7)
തമിഴ് താരം ധനുഷ് സംവിധായകനാകുന്ന ചിത്രമാണ് പവര്‍പാണ്ടി. ചിത്രത്തില്‍ ധനുഷ് അഭിനയിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്ത.
മുതിര്‍ന്നതാരം രാജ് കിരണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നദിയയാണ് നായിക. പ്രസന്ന, ഛായാ സിങ്ങ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

യുവ സംഗീതസംവിധായകന്‍ സീന്‍ റോള്‍ഡന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ചെയ്യുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വേല്‍രാജ്. ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും.