പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു

06;15pm 16/5/2016
download (5)

കൊല്‍ക്കത്ത: പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശു മോഷ്ടാവെന്ന് ആരോപിച്ച് ഐ.ഐ.ടി വിദ്യാര്‍ത്ഥിയെ അക്രമി സംഘം തല്ലിക്കൊന്നു. കൗശിക് പുര്‍കെയ്ത് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കാളി പൂജയോട് അനുബന്ധിച്ച് ബന്ധുവീട്ടില്‍ എത്തിയ കൗശികിനെ പശു മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം.
മോഷ്ടാവെന്ന് ആരോപിച്ച് വീട്ടില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടു പോയ കൗശികിനെ ഡയമണ്ട് ഹാര്‍ബറിലെ ഒരു ക്ലബ്ബില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ബന്ധുക്കളോട് കൗശിക്കിനെ വിട്ടുനല്‍കാന്‍ ഒന്നര ലക്ഷം രൂപ നല്‍കണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടു.
സംഭവമറിഞ്ഞ് എത്തിയ തങ്ങളോട് ഒന്നര ലക്ഷം രൂപ നല്‍കാമെന്ന് എഴുതി നല്‍കുകയോ അല്ലെങ്കില്‍ എഴുപതിനായിരം രൂപ ഉടനടി നല്‍കുകയോ ചെയ്താല്‍ മാത്രമേ കൗശികിനെ വിട്ടുനല്‍കുവെന്ന് അക്രമി സംഘം പറഞ്ഞതായി ഇയാളുടെ പിതാവ് കാര്‍തിക് പുര്‍കെയ്ത് പറഞ്ഞു. പിന്നീട് കൗശികിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു