പശ്ചിമബംഗാളില്‍ കാറപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു

02.00 AM 16-04-2016
acc
പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ കാറപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. 20നും 30നും ഇടയില്‍ പ്രായമുള്ളവരാണു മരിച്ച യുവാക്കള്‍. ജോഗാപാല്‍, മിലന്‍ പാല്‍, രാജു മോണ്ടല്‍, കൃഷ്ണു മോണ്ടല്‍ എന്നിവരാണു മരിച്ചതെന്നു പോലീസ് അറിയിച്ചു. പരിക്കേറ്റവര്‍ കല്യാണിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ആശുപത്രിയില്‍ ചികിത്സയിലാണ്. നോര്‍ത്ത് 24 പര്‍ഗനാസിലെ ബോണ്‍ഗാവില്‍ നിന്നു നാഡിയയിലെ ഹരിണ്‍ഗട്ടിലേക്കു വരികയായിരുന്ന ടാറ്റസുമോയാണ് അപകടത്തില്‍പ്പെട്ടത്.