പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍

09:58 am 9/8/2016

download (3)
ഖരഗ്പുര്‍: പശ്ചിമബംഗാളില്‍ വന്‍ മനുഷ്യക്കടത്തു സംഘം അറസ്റ്റില്‍. ഇവരുടെ പിടിയിലായിരുന്ന 39 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ നാലുപേര്‍ അറസ്റ്റിലായി. ഖരഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു സംഘം കുട്ടികളെ നാലു പേര്‍ നിയന്ത്രിച്ചുകൊണ്്ടുപോകുന്നതു ശ്രദ്ധയില്‍പ്പെട്ട എസ്എസ്ബി കോണ്‍സ്റ്റബിളാണ് സംഘത്തെ കുറിച്ചു പോലീസിനു വിവരം നല്‍കിയത്.

ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി സംഘത്തെ പിടികൂടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്്ട്.