12.37 PM 19-05-2016
കോല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തും. ആകെയുള്ള 294 സീറ്റുകളില്‍ 213 എണ്ണത്തില്‍ ലീഡ് നേടി. ഇടതുമുന്നണി-കോണ്‍ഗ്രസ് സഖ്യത്തിന് 80 സീറ്റുകളിലാണു ലീഡ് നേടാനായത്. ബിജെപിക്ക് ഒരിടത്തും ലീഡില്ല. കോണ്‍ഗ്രസ് 45 സീറ്റില്‍ ലീഡ് നേടിയപ്പോള്‍ 22 സീറ്റോടെ സിപിഎം മൂന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. സിപിഐ ഒരു സീറ്റിലും ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി രണ്ടു സീറ്റിലും ലീഡ് നേടിയിട്ടുണ്ട്.