കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നീക്കം. ബംഗ്ല എന്ന പേരാണ് പുതിയതായി പരിഗണിക്കുന്നത്. മെയില്‍ ടുടേ പത്രമാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പേര് മാറ്റാനുള്ള നടപടികള്‍ തുടങ്ങുന്നതിന് മമത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.
പശ്ചിമ ബംഗാളിനെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മമത പേര് മാറ്റാന്‍ ശ്രമിക്കുന്നത്. അക്ഷരമാല ക്രമത്തില്‍ ഏറ്റവും താഴെ നില്ക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. അടുത്തിടെ നടന്ന സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിന് അവസാനം വരെ കാത്തിരിക്കേണ്ടി വന്നതും മമതയെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചതെന്നാണ് വിവരം.