പാകിസ്താനില്‍ സിഖ് നിയമസഭാംഗം വെടിയേറ്റ് മരിച്ചു

03:46pm 23/04/2016
download
ഇസ്ലാമാബാദ്: പാകിസ്താനില്‍ സിഖ് നിയമസഭാംഗം ആയുധധാരികളുടെ വെടിയേറ്റ് മരിച്ചു. സിഖുകാര്‍ക്ക് സ്വാധീനമുള്ള ഖൈബര്‍ പക്തൂണ്‍ക്വാ പ്രവിശ്യയിലെ നിയമസഭാംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ സര്‍ദാര്‍ സൊറാന്‍ സിങ് കഴിഞ്ഞ ദിവസം പിര്‍ ബാബിലെ വീടിന് പുറത്ത് വെച്ചാണ് അക്രമിക്കപ്പെട്ടത്. പ്രവിശ്യാ മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നയാളുകൂടിയാണ് സൊറാന്‍ സിങ്.

സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്‍ നയിക്കുന്ന തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയിലെ അംഗമാണ് ഇദ്ദേഹം. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലുള്ള അനേകം സിഖ് വിഭാഗങ്ങളെ താലിബാന്‍ ഉള്‍പ്പെടെയുള്ള സായുധ സംഘങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ട്്