08:58 am 24/9/2016
കോഴിക്കോട്: ഉറി ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ പാകിസ്താനുമായി ക്രിക്കറ്റ് മത്സരത്തിനില്ലെന്ന് ബി.സി.സി.െഎ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ അനുരാഗ് താക്കൂർ. തൽകാലം പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരം പരിഗണനയിലില്ല. സൈനികരുടെ ജീവനേക്കാൾ വലുതല്ല ക്രിക്കറ്റ്. ഈ വർഷം പാക്കിസ്താനുമായി ക്രിക്കറ്റ് മൽസരം ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇനി ഷെഡ്യൂൾ ചെയ്താലും മൽസരത്തിന് ഇന്ത്യ തയാറല്ലെന്നുംപാകിസ്താെൻറ ഭീകരമുഖം ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിൽ ഒരു പരിധിവരെ വിജയിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ടെന്നും താക്കൂർ പറഞ്ഞു.
കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയ താക്കൂർ ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ നിന്നുള്ള ബി.ജെ.പി.യുടെ ലോക്‌സഭാംഗവും യുവമോര്‍ച്ച ദേശീയാധ്യക്ഷനുമാണ്. സെപ്തംബര്‍ പതിനെട്ടിന് ജമ്മു– കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തില്‍ പതിനെട്ട് സൈനികരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.