പാകിസ്താനുമായുള്ള ക്രിക്കറ്റ് വേണ്ടെ സൗരവ് ഗാംഗുലി

11:48 am 25/9/2016
download (5)
ദില്ലി: പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കാനുള്ള ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാതെ അവരുമായി ക്രിക്കറ്റ് കളിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഗാംഗുലി പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി.
ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ഭീകരവാദം ആര്‍ത്തിക്കുമ്പോള്‍ പാകിസ്താനുമായി ക്രിക്കറ്റ് കളി തുടരാനാകില്ല. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കണമെന്ന് തന്നെയാണ് നമുക്ക് താല്‍പ്പര്യം. എന്നാല്‍ അത് സാധ്യമാകണമെങ്കില്‍ പാകിസ്താന്‍ ഭീകരവാദം അവസാനിപ്പിക്കണം-ഗാംഗുലി പറഞ്ഞു.
പാകിസ്താന്‍ തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നത് വരെ ക്രിക്കറ്റ് മാത്രമല്ല, എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും രണ്ട് തവണ എം.പിയുമായിരുന്ന ചേരന്‍ ചൗഹാന്‍ പറഞ്ഞു. ക്രിക്കറ്റില്‍ മാത്രമല്ല സിനിമ ഉള്‍പ്പെടെ മറ്റ് രംഗങ്ങളിലും പാകിസ്താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ചേതന്‍ കൂട്ടിച്ചേര്‍ത്തു.
അതേ സമയം ബിസിസിഐ പ്രസിഡന്‍റ് അനുരാഗ് താക്കൂറിന് പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ രൂക്ഷവിമർശനം. പാകിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ക്രിക്കറ്റ് പരമ്പരയുണ്ടാവില്ലെന്ന താക്കൂറിന്‍റെ പ്രസ്താവനയ്ക്കെതിരെയാണ് താരങ്ങൾ രംഗത്തെത്തിയത്.
ബിജെപി നേതാവായാണോ ബിസിസിഐ അധ്യക്ഷനായാണോ താക്കൂർ സംസാരിക്കുന്നതെന്ന് വ്യക്തമല്ലെന്നും താക്കൂറിന്‍റെ പ്രസ്താവനയിൽ ഐ സി സി ഇടപെടണമെന്നും മുൻതാരം മുഹമ്മദ് യൂസഫ് പറഞ്ഞു. റഷീദ് ലത്തീഫ്, അബ്ദുൽ ഖാദിർ, മൊഹ്സിൽ ഖാൻ തുടങ്ങിയ താരങ്ങളും താക്കൂറിനെതിരെ വിമർശനവുമായി രംഗത്തെത്തി.