പാകിസ്​താനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്​ ആറു മരണം

04:58 pm 15/09/2016
images (20)
ഇസ്​ലാമാബാദ്: പാകിസ്താനിലെ മധ്യപഞ്ചാബിൽ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 6 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്കറ്റു. പത്ത്​ പേരുടെ നില ഗുരുതരമാണ്​. ഇന്ന്​ പുലർച്ചെയായിരുന്നു അപകടം. മുള്‍ട്ടാനിനിൽ നിന്നും 25 കിലോമീറ്റർ അകലെ കറാച്ചി അവാം എക്സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​.

ഇടിയില്‍ അവാം എക്സ്പ്രസിന്റെ നാലു ബോഗികള്‍ മറിഞ്ഞു. പെരുന്നാള്‍ അവധി ആയതിനാല്‍ രക്ഷാ പ്രവര്‍ത്തനം വൈകി. 2005 ജൂലൈയിൽ പാകിസ്​താനിലെ സിന്ധിലുണ്ടായ ​ട്രെയിൻ ദുരന്തത്തിൽ 130 പേർ മരിച്ചിരുന്നു.