പാകിസ്​താനിൽ നടക്കാനിരുന്ന സാർക്​ ഉച്ചകോടി മാറ്റിവെച്ചു.

09:11 am 1/10/2016

images (1)
ഇസ്​ലാമാബാദ്​: പാകിസ്​താനിൽ നടക്കാനിരുന്ന സാർക്​ ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ്​ ഉച്ചകോടി മാറ്റിവെച്ചത്. നവംബർ 9,10 തീയതികളിൽ പാകിസ്​താനിലായിരുന്നു സാർക് ഉച്ചകോടി നടക്കേണ്ടത്​.

19–ാമത്​ സാർക്​ ഉച്ചകോടിയു​െട പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാർക്​ ഉച്ചകോടിയിൽ പ​െങ്കടുക്കാതെ നടപടികൾ സ്​തംഭിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ നടപടിയെയും പാകിസ്താൻ വിമർശിച്ചു. ഇന്ത്യ, ​ശ്രീലങ്ക, അഫ്​ഗാനിസ്​താൻ, ബംഗ്ലാദേശ്​, ഭൂട്ടാൻ എന്നീ ​ രാജ്യങ്ങൾ ഉച്ചകോടിയിൽ പ​െങ്കടുക്കില്ലെന്ന്​ അറിയിച്ചിരുന്നു.