06:00 PM 16/09/2016
പെഷാവർ: പാകിസ്താനിൽ വെള്ളിയാഴ്ച പ്രാർഥന(ജുമുഅ)ക്കിടെ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 23 മരണം. 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെഷാവറിലും സമീപ സ്ഥലങ്ങളിലുമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രമേഖലയിൽ പെട്ട മുഹമ്മദ് ഏജൻസി ജില്ലയിലെ പള്ളിയിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. പള്ളിയുടെ വരാന്തയിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ചാവേർ സ്ഫോടനമാണ് നടന്നതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.