03:30 PM 02/06/2016
ഇസ്ലാമബാദ്: പാക്കിസ്താനില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ ഒരു കൂട്ടം ആള്ക്കാര് ചേര്‍ന്ന് ജീവനോടെ കത്തിച്ചു. 85 ശതമാനം പൊള്ളലേറ്റ യുവ അധ്യാപിക മാരിയ സദഖാത്ത് (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. മരിയ ജോലി ചെയ്യന്ന സ്കൂളിന്‍്റെ ഉടമസ്ഥന്‍്റെ മകനാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. തലസ്ഥാനമായ ഇസ്ലാമബാദിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട്പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച്ച അധ്യാപികയുടെ വീട്ടിലത്തെിയ ഒരു സംഘം യുവാക്കള്‍ പെട്രോള്‍ ഒഴിച്ച ശേഷം യുവതിയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഈ സമയം മരിയയുടെ അഞ്ച് വയസ് പ്രായമുള്ള സഹോദരി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മാതാപിതാക്കള്‍ ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കടെുക്കാന്‍ പോയതായിരുന്നു. മാതാപിക്കള്‍ മടങ്ങിയത്തെിയപ്പോള്‍ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് കിടക്കുന്ന മരിയയേയാണ് കണ്ടത്.
ഉടന്‍ തന്നെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മരിയ ബുധനാഴ്ചയോടെ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ശരിയായ രീതിയിലുളള ചികില്‍സ കിട്ടിയില്ളെന്ന് മാരിയയുടെ കുടുംബം ആരോപിക്കുന്നു.