പാക്കിസ്ഥാനില്‍ 175 തീവ്രവാദികള്‍ പിടിയില്‍

10:05 am 22/8/2016

download (3)
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 175 തീവ്രവാദികള്‍ പിടിയില്‍. സുരക്ഷാസേന കഴിഞ്ഞ രണ്ടു ദിവസമായി നടത്തിയ റെയ്ഡിലാണ് ഇത്ര അധികം തീവ്രവാദികള്‍ പിടിയിലായത്. പിടിയിലായവര്‍ പല ഭീകരഗ്രൂപ്പുകളില്‍പ്പെട്ടവരാണെന്ന് കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്ട്‌മെന്റ് (സിടിഡി) അറിയിച്ചു. ഈ മാസം ആദ്യം ബലൂചിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ 74 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാസേന റെയ്ഡ് ശക്തമാക്കിയത്.