പാക്കിസ്ഥാന്‍ തിരിച്ചടിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്; പ്രമുഖരെ ലക്ഷ്യംവെയ്ക്കുന്നു

09;12 pm 2/10/2016
download (2)
ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരേ ആക്രമണം നടത്താന്‍ ഭീകരര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനു പുറമെ പ്രധാന നഗരങ്ങളും രാഷ്ട്രീയ, ചലച്ചിത്ര പ്രമുഖരെയും വരെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കുന്നു.

അതിര്‍ത്തിവഴി കൂടുതല്‍ ഭീകരര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാക്കിസ്ഥാന്‍ അവസരം ഒരുക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സാധാരണക്കാരുടെനേരെയും ആക്രമണമുണ്ടായേക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടു അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

അതിനിടെ, പഞ്ചാബിലെ ദിനഗറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകള്‍ പറന്നെത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഉറുദുവില്‍ ‘അയൂബിന്റെ വാള്‍ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട്’ എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാല്‍ ഗ്രാമവാസികള്‍ക്കു ലഭിച്ചത്. രാജ്യമെങ്ങും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.