പാക്കിസ്‌ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ലെന്ന് പ്രധാനമന്ത്രി

10:20 am 26/11/2016
download (3)

ഭട്ടിൻഡ: പാക്കിസ്‌ഥാനു നദീജലം വിട്ടുനൽകുന്നത് നിർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്‌ഥാന് ഒരു തുള്ളിവെള്ളം പോലും നൽകില്ല. ഈ വെള്ളം ഇന്ത്യയിലെ കർഷകർക്കു നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കർഷകർക്ക് ജലം ലഭ്യമാക്കാൻ ആവശ്യമായ നടപടി സർക്കാർ എടുക്കും.
തനിക്ക് പ്രധാനം തെരഞ്ഞെടുപ്പല്ല, കർഷകരുടെ ക്ഷേമമാണെന്നും പഞ്ചാബിലെ ഭട്ടിൻഡയിലെ എയിംസ് ആശുപത്രിയുടെ ശിലാസ്‌ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
1960ൽ ഇന്ത്യയും പാക്കിസ്‌ഥാനുമായുള്ള സിന്ധുനദീജലകരാറിന്റെ അടിസ്‌ഥാനത്തിൽ ആറു നദീകളിലെ വെള്ളം പങ്കുവയ്ക്കാമെന്നു വ്യവസ്‌ഥയുള്ളതാണ്. എന്നാൽ മോദി സിന്ധുനദീ ജലകരാർ ലംഘിക്കുകയാണെന്നു പാക്കിസ്‌ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മുഖ്യ ഉപദേഷ്ടാവ് സർതാജ് അസീസ് കുറ്റപ്പെടുത്തി.