പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ അർധരാത്രിയിൽ.

05:33 pm 29/9/2016
images (1)

ന്യൂഡൽഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങൾക്ക്​ നേരെ ഇന്ത്യൻ സേന ആക്രമണം നടത്തിയത്​ബുധനാഴ്​ച അർധരാത്രിയിൽ. തീവ്രവാദികൾ നുഴഞ്ഞു കയറാന്‍ ഒരുക്കം കൂട്ടുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്​.

പാകിസ്​താ​െൻറ അതിർത്തിക്ക്​ രണ്ടു കിലോമീറ്റർ അകലെ പർവ്വതപ്രദേശങ്ങളിലായായിരുന്നു ആക്രമണം. ഇന്ത്യന്‍ സമയം ബുധനാഴ്ച അര്‍ധരാത്രി 12.30ന്​ സൈനിക നടപടി ആരംഭിച്ചു. നാലുമണിക്കൂര്‍ മാത്രം നീണ്ടു നിന്ന ദൗത്യം പൂര്‍ത്തിയാക്കി തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്ത് സൈന്യം പിന്‍വാങ്ങി. ദൗത്യത്തിൽ ഇന്ത്യൻ സേനക്ക്​ ആളപായമുണ്ടായില്ല.

താഴ്ന്നു പറക്കാന്‍ കഴിവുള്ള എം 17 ഹെലികോപ്ടറുകളാണ് ദൗത്യത്തിന്‌ ഉപയോഗിച്ചത്​. നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള ഭിംബര്‍, ഹോട്സപ്രിങ്, കേല്‍ ലിപ സെക്ടറുകളിലെ തീവ്രവാദി ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.

മേഖലയിലെ എട്ട്​ തീവ്രവാദ കേന്ദ്രങ്ങൾ ഒരാഴ്ചയായി ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലായിരുന്നു. 30–40 തീവ്രവാദികൾ ഉൾപ്പെടുന്ന കേന്ദ്രങ്ങകളിലേക്ക്​ ഹെലികോപ്​റ്റർ മാർഗം എത്തിയ സൈനികര്‍ പൊടുന്നനെ ആക്രമണം ആരംഭിക്കുകയായിരുന്നു. സൈനികരും പാരാകമാൻഡോകളും സംയുക്തമായി നടത്തിയ ആക്രമണത്തിൽ നിരവധി തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ്​ റിപ്പോർട്ട്​.സൈന്യം തീവ്രവാദി കേന്ദ്രങ്ങൾ പൂർണമായി നശിപ്പിക്കുകയും ആയുധങ്ങൾ പിടിച്ചടക്കുകയും ചെയ്​തു.

കരസേനയുടെ നേതൃത്വത്തിൽ ദൗത്യം പുരോഗമിക്കു​േമ്പാൾ അടിയന്തര ഇടപെടലിന്​ സജ്ജമായി മറ്റു സേനാവിഭാഗങ്ങളും ഒരുങ്ങിയിരുന്നു. വ്യോമസേനയും സർവ്വസന്നാഹവുമായി ദൗത്യത്തിന്​ പിന്തുണ നൽകി. പുലര്‍ച്ചെ 5.30ഓടെയാണ്​സൈന്യം ദൗത്യം പൂർത്തിയാക്കി മടങ്ങിയത്​.

സൈനിക നടപടിക്ക്​ മുമ്പ്​ ജമ്മുകശ്​മീർ,പഞ്ചാബ്​ അതിർത്തിയിലെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. സൈനിക നടപടിയുണ്ടാകുമെന്ന്​ഇൗ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ആഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ നേരത്തെ അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക നടപടിയെക്കുറിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുൻ പ്രധാനമന്ത്രി മൻമോഹന്‍സിങ്​എന്നിവരെ ടെലിഫോണിലൂടെ നേരത്തെ അറിയിച്ചിരുന്നു.