പാക് അധീന കാഷ്മീരില്‍ ഡാം നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കില്ല

10.31 PM 27/10/2016
dam_2710
ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരില്‍ സിന്ധു നദിക്കു കുറുകെ അണക്കെട്ട് നിര്‍മിക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) നിരസിച്ചു. ഇന്ത്യയില്‍നിന്ന് എതിര്‍പ്പുയരില്ല എന്ന ഉറപ്പു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് എഡിബി വായ്പ നിരസിച്ചത്. 1400 കോടി ഡോളറിന്റെ വായ്പയ്ക്കാണ് പാക്കിസ്ഥാന്‍ അപേക്ഷിച്ചിരുന്നത്. ഇത്രയും വലിയ ഒരു പദ്ധതിയില്‍ ഒരു ഉറപ്പുമില്ലാതെ പണം അനുവദിക്കാന്‍ കഴിയില്ലെന്ന് എഡിബി പ്രസിഡന്റ് തകാഹികോ നകാവോ പറഞ്ഞു.

4500 മെഗാവാട്ടിന്റെ വൈദ്യുത പദ്ധതിയും ജലസേചന പദ്ധതിയുമാണ് അണക്കെട്ടിലൂടെ ഉദ്ദേശിക്കുന്നത്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായുള്ള പദ്ധതികള്‍ ശ്രദ്ധയോടെ നടപ്പാക്കണമെന്നും സാമ്പത്തിക ബാധ്യത വരാതെ നോക്കണമെന്നും എഡിബി പാകിസ്ഥാനെ ഉപദേശിച്ചിരുന്നു.