പാചകവാതക സിലിണ്ടറിന്‌ 18 രൂപ കൂട്ടി

11:06am 3/5/2016
images (1)
ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കൂട്ടാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. മണ്ണെണ്ണ വിലയിലും വര്‍ധനയുണ്ട്‌. ഗാര്‍ഹിക സിലിണ്ടറിന്‌ 18 രൂപയാണു കൂട്ടിയത്‌. വാണിജ്യ ആവശ്യങ്ങള്‍ക്കു നല്‍കുന്ന സിലിണ്ടറിന്‌ 20 രൂപയുടെ വര്‍ധനയുണ്ട്‌. സബ്‌സിഡിയുള്ള സിലിണ്ടറിന്‌ ഡല്‍ഹിയില്‍ 527.50 രൂപയാണു വില. സബ്‌സിഡിയുള്ള മണ്ണെണ്ണയ്‌ക്കു ലിറ്ററിനു മൂന്ന്‌ രൂപയാണു കൂട്ടിയത്‌. ഒരു ലിറ്റര്‍ മണ്ണെണ്ണയ്‌ക്കു ഡല്‍ഹിയില്‍ 49.1 രൂപയായി. വിമാന ഇന്ധന വിലയില്‍ 1.5 ശതമാനത്തിന്റെ വര്‍ധന വരുത്തി