11:55am 03/3/2016
ന്യൂഡല്‍ഹി: പാന്‍മസാല ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നതില്‍നിന്ന് ഭര്ത്താക്കന്മാരെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന്മാരുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ കത്ത്.
ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്, അജയ് ദേവ്ഗണിന്റെ ഭാര്യ കാജോള്‍, അര്‍ബാസ് ഖാന്റെ ഭാര്യ മലെയ്ക അറോറ, ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ എന്നിവര്‍ക്കാണ് കത്തയച്ചത്. അടക്കയുടെ അംശം അടങ്ങിയ ഉല്പന്നങ്ങള് കാന്‍സറിന് കാരണമാവുമെന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്.