പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു

07:08 pm 17/12/2016
download

ശ്രീനഗർ: പാമ്പോറിൽ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. ഇന്നുച്ചയോടെ പുൽവാമ ജില്ലയിലെ പാമ്പോറിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

പ്രദേശത്തും അടുത്തുള്ള താമസസ്ഥലങ്ങളിലും ഭീകരർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.