പാരിസ് ആക്രമണം: ‘ചാവേറാകാന്‍ സലാഹ് മനപ്പൂര്‍വം വിസമ്മതിച്ചു’

09:09am 3/4/2016
salah
പാരിസ്: പാരിസ് ഭീകരാക്രമണത്തില്‍ സ്വയം പൊട്ടിത്തെറിക്കാന്‍ സലാഹ് അബ്ദുസ്സലാം മനപ്പൂര്‍വം വിസമ്മതിച്ചതാണെന്ന് സഹോദരന്‍ മുഹമ്മദ് അബ്ദുസ്സലാം. ഫ്രഞ്ച് ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് അബ്ദുസ്സലാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസ് ഗൂഢാലോചനയില്‍ പങ്കാളിയായതില്‍ പശ്ചാത്തപിച്ചിരുന്ന സലാഹ്, ചാവേറായിരുന്നുവെങ്കില്‍ പാരിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലുമേറെ വര്‍ധിക്കുമായിരുന്നുവെന്നും ഭാഗ്യവശാല്‍ അങ്ങനെ ചെയ്യാന്‍ തോന്നിയില്‌ളെന്നും പറഞ്ഞിരുന്നുവെന്ന് മുഹമ്മദ് ഓര്‍ക്കുന്നു.

പാരിസ് ആക്രമണത്തിലെ മുഖ്യപ്രതിയായി മാര്‍ച്ച ് 26നാണ് ബ്രസല്‍സില്‍നിന്ന് സലാഹിനെ അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് പൗരത്വമുള്ള സലാഹ് ബ്രസല്‍സിലെ മൊളെന്‍ബീകില്‍ ഒളിവില്‍ കഴിയുകയായിരുന്നു.