പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സ്ഥാനം രാജിവെച്ചു

06:04pm 3/4/2016

download

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ സ്ഥാനം ജോണി നെല്ലൂര്‍ രാജിവച്ചു. യു.ഡി.എഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവെച്ചിട്ടുണ്ട്. ഇനി യു.ഡി.എഫിനെതിരായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നെല്ലൂര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട മൂന്ന് സീറ്റുകള്‍ യു.ഡി.എഫില്‍ നിന്ന് നേടിയെടുക്കാന്‍ കഴിയാതെ പോയതിനെ തുടര്‍ന്നാണ് രാജി. ജേക്കബ് ഗ്രൂപ്പിന് പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല.