12:06pm 22/5/2016
പാലക്കാട്: തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി. തന്നെ ബോധപൂര്‍വ്വം തോല്‍പ്പിച്ചതാണെന്നും തന്റെ തോല്‍വിക്ക് പിന്നില്‍ ജില്ലാ, സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ടെന്നും പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ശോഭാ സുരേന്ദ്രന് ആരോപിച്ചു.
മലമ്പുഴയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ വ്യവസായി രാധാകൃഷ്ണനുമായി ഒത്തുകളിച്ച് തന്നെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പാലക്കാട്ടേ ബി.ജെ.പി വോട്ടര്‍മാരെ കൃഷ്ണകുമാര്‍ മലമ്പുഴയിലേക്ക്് കൂട്ടിക്കൊണ്ടുപോയെന്നും താന്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ മുതല്‍ ജില്ലയിലെ ബി.ജെ.പി ഘടകത്തില്‍ പ്രശ്നങ്ങളാണെന്നും ശോഭാ സുരേന്ദ്രന് ആരോപിക്കുന്നു. കൃഷ്ണകുമാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് അമിത് ഷായ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.