01:22pm 30/6/2016
ന്യൂഡല്‍ഹി: പാര്‍ലമെന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ് തുടങ്ങിയവര്‍ പങ്കെടുത്ത പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണു തീരുമാനം. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം നടക്കുന്നതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. ചരക്കുസേവന ബില്ലായിരിക്കും സര്‍ക്കാരിന്റെ മുഖ്യ അജണ്ട. നിലവിലെ അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ജിഎസ്ടി പാസാക്കുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കു ഗുണം ചെയ്യുമെന്ന് നായിഡു പറഞ്ഞു.