പാറശാലയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

10:14 am 20/12/2016
images
തിരുവനന്തപുരം: പാറശാലയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. കരമന സ്വദേശികളായ ബാലസുബ്രഹ്മണ്യം, പാര്‍വതി എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെ പാറശാല ഇടിച്ചക്കപ്ലാംമൂട്ടിലായിരുന്നു അപകടം. നിർത്തിയിട്ട ലോറിയിൽ കാർ ഇടിക്കുകയായിരുന്നു.