പാലക്കാട്ട് ജ്വല്ലറിയില്‍ മോഷണം 60 പവന്‍ കവര്‍ന്നു

02:00pm 20/04/2016
images
പാലക്കാട്: നഗരത്തില്‍ ജി.ബി റോഡിലെ തുളസി ജ്വല്ലറിയില്‍ വന്‍മോഷണം. ജീവനക്കാരെ കബളിപ്പിച്ച് ഏകദേശം 60 പവന്‍ സ്വര്‍ണമടങ്ങുന്ന പെട്ടിയുമായി അഞ്ചംഗസംഘം കടന്നുകളഞ്ഞു. ഉത്തരേന്ത്യക്കാരായ നാലു സ്ത്രീകളും ഒരു പുരുഷനും രണ്ട് കുട്ടികളും അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. സ്വര്‍ണം വാങ്ങാനെന്ന പേരില്‍ കടയിലെത്തി തിരക്കിനിടയില്‍ മോഷണം നടത്തുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു. ഇവര്‍ നഗരം വിടാതിരിക്കാനായി മുന്‍കരുതല്‍ എടുത്തതായി പൊലീസ് അറിയിച്ചു.