പാലക്കാട് വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു

11:38 AM 06/05/2016
1.8673252
പാലക്കാട്: പാലക്കാട് പുതുപരിയാരത്തുണ്ടായ വാഹനാപകടത്തില്‍ പൊലീസുകാരന്‍ മരിച്ചു. മുട്ടക്കുളങ്ങറ കെ.എ.പി രണ്ട്​ ബെറ്റാലിയനിലെ സിവിൽ പൊലീസ്​ ഒാഫീസർ നെന്മാറ ചേരാമംഗലം ചെട്ടിയാർക്കാട്​ വീട്ടിൽ രാജേഷാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സിവിൽ പോലീസ്​​ ​
ഓഫീസര്‍ കുനിശ്ശേരി സ്വദേശി സുജീഷിന് അപകടത്തിൽ പരിക്കേറ്റു. ക്യാംപി​ലേക്ക്​ പോകുന്നതിനിടെ ​വെള്ളിയാഴ്​ച രാവിലെയായിരുന്നു അപകടമുണ്ടായത്​. മുട്ടിക്കുളങ്ങര ഭാഗത്ത്​ നിന്ന്​ പാലക്കാ​​േട്ടക്ക്​ പോവുകയായിരുന്ന വാൻ എതിരെ വന്ന കാറി​ൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട്​ ഇവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.