പാലത്തുരുത്ത് ചര്‍ച്ച് ശദാബ്ദി ആഘോഷം: തിയോഫിന്‍ ചാമക്കാല (ഡാളസ്സ്) പ്രവാസി പ്രതിനിധി

03:25 pm 16/9/2016

– പി. പി. ചെറിയാന്‍
unnamed

ഡാളസ്സ്: കൈപ്പുഗ പാലത്തുരുത്ത് ചര്‍ച്ചിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ശദാബ്ദി ആഘോഷങ്ങലുടെ വിജയകരമായ പ്രര്‍ത്തനങ്ങള്‍ക്ക് പ്ലാനിംഗ് കമ്മറ്റിയെ തിരഞ്ഞെടുത്തു.

വികാരി ഫാ. ജെയിംസ് ചെരുവേലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ജനറല്‍ കണ്‍വീനറായി സി. സി. തോമസ് ചാമക്കാലയില്‍, പ്രവാസി പ്രതിനിധിയായി ഡാളസ്സില്‍ (ടെക്‌­സസ്) നിന്നുള്ള തിയോഫിന്‍ ചാമക്കാല, റോയ് എഡത്തില്‍, ഷാജി ഒട്ടപ്പള്ളി, ജോയ് തൊടുകയില്‍, ജിജൊ വലയില്‍, ജേക്കബ് തൊടുക, കുഞ്ഞുമോന്‍ തോട്ടുങ്കല്‍, തൊമ്മിക്കുഞ്ഞു ചാമക്കാലയില്‍, ജോയ് അറക്കല്‍, അബ്രഹാം വലേല്‍, ബിറ്റോ എലക്കാട്ട്, ബിനു പവ്വത്തില്‍, ജോമി ഓട്ടപ്പള്ളി, മാത്യു കുഴിപറമ്പില്‍, ജോര്‍ജ്ജ്കുട്ടി പവ്വത്തില്‍ എന്നിവരേയും തിരഞ്ഞെടുത്തു.

2017 ഒക്ടോബര്‍ മാസം ആരംഭിക്കുന്ന ശദാബ്ദി ആഘോഷം ഒക്ടോബര്‍ 2018 വലിയ പെരുന്നാളോടെ സമാപിക്കും.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൂറു വര്‍ഷം പഴക്കമുള്ള സെന്റ് തേരാസ് െ്രെപമറി സ്­കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറി പാര്‍ക്കുന്ന ഇടവകാംശങ്ങളെ ബന്ധപ്പെടുന്നതിന് ഒരു പ്രത്യക കമ്മറ്റിയേയും യോഗം ചുമതലപ്പെടുത്തി.

ശതാബ്ദി ആഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഫാ. ജെയിംസ് ചെരുവേല്‍ അഭ്യര്‍ത്ഥിച്ചു.