പാലിവല്‍ കുടുംബത്തില്‍പ്പെട്ട 11പേര്‍ വാഹനാപകടത്തില്‍ മരിച്ചു

01.11 AM 16-04-2016
acc
മാഹിപൂര്‍ നഗരത്തിലെ പാലിവല്‍ കുടുംബത്തില്‍പ്പെട്ട 11പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ഉജ്ജെയിനിലെ സിംഹാസ്ത കുംഭമേളയില്‍ പങ്കെടുക്കുന്നതിന് പോയവരാണ് മരിച്ചവര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എല്ലാവരും അപകടസ്ഥലത്തുതന്നെ മരിച്ചതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് മനോഹര്‍സിംഗ് വര്‍മ പറഞ്ഞു.