പാള്‍വാള്‍ട്ട് ഇതിഹാസം ഇസിന്‍ ബയേവ വിരമിച്ചു

10:00 am 20/8/2016
download (3)
മോസ്‌കോ: റഷ്യന്‍ പോള്‍വാള്‍ട്ട് ഇതിഹാസം യലേന ഇസിന്‍ബയേവ വിരമിച്ചു. താന്‍ മികച്ച ഫോമിലാണെന്നും താനില്ലാതെ ഈ ഇനത്തില്‍ ആരു മത്സരിച്ച് ജയിച്ചാലും ആ ജയം പൂര്‍ണമാവില്ലെന്നു പറഞ്ഞവസാനിപ്പിച്ചാണ് ഇസിന്‍ കളിക്കളം വിട്ടത്.

പോള്‍വാള്‍ട്ട് എന്നാല്‍ ഇസിന്‍ബയേവ എന്നു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ അടുത്തുവരെ. പക്ഷേ ഉത്തേജക ഉപയോഗത്തിന്റെ പേരില്‍ റഷ്യന്‍ ടീമിനെ വിലക്കിയതോടെ ഇസിനും റിയോയിലെത്താനായില്ല. ഈ നിരാശയാണ് ഇസിന്‍ബയേവ എന്ന ഇതിഹാസ പോള്‍വാള്‍ട്ട് താരത്തിനെ വിരമിക്കാന്‍ പ്രേരിപ്പിച്ചത്.

റഷ്യന്‍ താരങ്ങളോട് ഒളിമ്പിക് കമ്മിറ്റി സ്വീകരിച്ച നടപടി നീതീകരിക്കാനാവത്താണെന്നു പറഞ്ഞു കൊണ്ടാണ്, ‘പോള്‍ വാള്‍ട്ടിലെ ലേഡി ബൂബ്ക’ വിരമിക്കല്‍ പ്രഖ്യാപിച്ചത്.