പാസ്റ്റര്‍ എം.സി. എബ്രാഹാമിന്റെ പൊതു ദര്‍ശനവും സംസ്‌സാരചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

09:39am 01/7/2016

­രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ
Newsimg1_6715607
ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകന്‍, നിര്യാതനായ പാസ്റ്റര്‍ എം. സി. എബ്രാഹാമിന്റെ പൊതു ദര്‍ശനത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും സംബന്ധിക്കുവാനായി ദൂരെ നിന്നും വന്നു ചേരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി പരേതന്റെ കുടുംബാംഗങ്ങളുടെ താല്പര്യപ്രകാരം ചടങ്ങുകള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

രാജു ശങ്കരത്തിലിന്റെ ഉടമസ്ഥതയിലുള്ള ശങ്കരത്തില്‍ ഡിജിറ്റല്‍ സ്റ്റുഡിയോയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ https://livestream.com/accounts/8625206/events/5706632 എന്ന വെബ്‌സൈറ്റ് ദയവായി സന്ദര്‍ശിക്കുക.

ശങ്കരത്തില്‍ സ്റ്റുഡിയോ കസ്റ്റമര്‍ കെയര്‍ ഡിവിഷനില്‍ നിന്നും അറിയിച്ചതാണിത്.