പാസ്റ്റര്‍ എം.സി. എബ്രാഹാം (പാസ്റ്റര്‍ അപ്പച്ചന്‍- 84) നിര്യാതനായി

09:24am 30/6/2106

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ
obit_pastor_pic1
ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകനും, അനേക വര്‍ഷങ്ങളായി കര്‍തൃശുശ്രൂഷയില്‍ മുഴുകി, അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്ത, ഫിലഡല്‍ഫിയാ മലയാളികളുടെ ഇടയില്‍ ‘പാസ്റ്റര്‍ അപ്പച്ചന്‍ ‘ എന്നറിയപ്പെട്ടിരുന്ന പാസ്റ്റര്‍ എം. സി. എബ്രാഹാം (84) ജൂണ്‍ 28ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്വവസതിയില്‍ വച്ചു കര്‍തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ഏതാനും വര്‍ഷങ്ങളായി സഭാ പരിപാലന ചുമതലയില്‍ നിന്നും ഒഴിഞ്ഞുനിന്നുവെങ്കിലും, സഭാ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അമേരിക്കയില്‍ കുടിയേറുന്നതിനു മുന്‍പ് ഭോപ്പാല്‍ കേന്ദ്രമാക്കിയുള്ള സഭാ ശുശ്രൂഷയില്‍ വ്യാപൃതനായിരുന്നു ആയിരുന്നു. പാസ്റ്റര്‍ എം. കെ. ചാക്കോയുടെ പുത്രനാണ് പരേതനായ പാസ്റ്റര്‍ എം. സി. ഏബ്രഹാം. മേരി ഏബ്രഹാമാണ് ഭാര്യ. ജെയിംസ് , അമ്മാമ, ജോണ്‍, സൂസി , ജോസ് എബ്രാഹാം എന്നിവര്‍ മക്കളുമാണ് .

പരേതന്റെ ഭൗതീക ശരീരം ജൂലൈ 1ന് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ബെന്‍സേലത്തുള്ള ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ (ഇവൃശേെശമി ഘശളല ഇലിലേൃ, 3100 ഏമഹഹീംമ്യ ഞറ, ആലിമെഹലാ, ജഅ 19020) പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന്, അനുസ്മരണ യോഗവും ഉണ്ടായിരിക്കും. ശവസംസ്‌കാര ശുശ്രൂഷ ജൂലൈ 2ന് ശനിയാഴ്ച 9:30 മുതല്‍ 11:30 വരെ ബസള്‍ട്ടന്‍ അവന്യൂവിലുള്ള ഫിലാഡല്‍ഫിയാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍ ആരംഭിക്കും ( 9707 ആൗേെഹലീേി അ്‌ല, ജവശഹമറലഹുവശമ, ജഅ 19115 ) തുടര്‍ന്ന് ഭൗതീക ശരീരം സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (ടൗിലെ േങലാീൃശമഹ ജമൃസ, 333 ണ. ഇീൗി്യേ ഘശില ഞീമറ, ഔിശേിഴറീി ഢമഹഹല്യ, ജഅ 19006) അടക്കം ചെയ്യും.

രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറിയിച്ചതാണിത്.