പാസ്റ്റര്‍ റ്റി.എസ്. ഏബ്രഹാമിന്റെ ഭാര്യ മേരി ഏബ്രഹാം (91) നിര്യാതയായി

08:34 am 27/11/2016

രാജന്‍ ആര്യപ്പള്ളില്‍
Newsimg1_79403912
കുമ്പനാട്: ഐ.പി.സി ആരംഭകാല പ്രവര്‍ത്തകëം കുമ്പനാട് പൂഴിക്കാലവീട്ടില്‍ പരേതനായ പാസ്റ്റര്‍ പി.റ്റി. ചാക്കോയുടെ സീമന്ത പുത്രിയും പാസ്റ്റര്‍കെ. ഇ. ഏബ്രഹാമിന്റെ മêമകളും, പാസ്റ്റര്‍റ്റി.എസ്. ഏബ്രഹാമിന്റെ സഹധര്‍മ്മിണിയുമായ മേരി ഏബ്രഹാം (91) നവംബര്‍ 26 ശനിയാഴ്ച്ച വൈകിട്ട് നിത്യതയില്‍ പ്രവേശിച്ചു. പ്രായാധിക്യത്താലുള്ള ക്ഷീണമുണ്ടായിêന്ന മേരി ഏബ്രഹാമിന്റെ വിയോഗം തിêവല്ലാ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിêì. ആന്ത്രാ സര്‍ക്കാര്‍ ഉദ്യോഗത്തിലായിêന്നാപ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റില്‍ നിìം അവാര്‍ഡ് സ്വീകരിക്കപ്പെട്ട പരേത ഐ.പി.സി സോദരിസമാജം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: പാസ്റ്റര്‍ ടി. വല്‍സന്‍ ഏബ്രഹാം ( ഐ.പി.സി. മുന്‍ ജനറല്‍ സെക്രട്ടറി), ആനി തോമസ് (മോളി), മേഴ്‌സി ലൂക്ക്, ഷേര്‍ളി ചാക്കോ. മരുമക്കള്‍: ലാലി ഏബ്രഹാം, ജേക്കബ് തോമസ്, മേജര്‍ ലൂക്ക്, വിജയ്ചാക്കോ.. സംസ്കാരം പിന്നീട്.